ഒന്നിനും ടൈമില്ല
സമയത്തിന് ദൈർഘ്യം കുറഞ്ഞ് വരുന്നുണ്ട് എന്ന സംശയം തോന്നിത്തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം അനുഭവം മാത്രമാണൊ ഇത് എന്ന് അറിയാനായി മറ്റ് ചിലരോടും ചോദിച്ചു നോക്കി. അതിൽ എല്ലാവരും പറയുന്നത് കേട്ടാൽ എന്നേക്കാൾ അവർക്ക് ഇതേ സംശയം ഉണ്ട് തോന്നും. ഞാൻ സംശയിക്കുന്നതിനെക്കാളേറെ. എന്തു പറ്റി ആളുകൾക്ക് ? ഞാനുൾപ്പെടെയുള്ളവർക്ക് സമയം വേഗം തീർന്നു പോകുകയാണൊ ??
ഹർത്താൽ ദിനത്തിൽ ഹർത്താൽ ആഹ്വാനം ചെയ്ത പാർട്ടിയുടെ എം എൽ എ ടാക്സിയിൽ യാത്രചെയ്തത് ചോദ്യം ചെയ്തയാളിനെ മർദ്ദിച്ചു എന്ന വാർത്ത കണ്ടു . അതോടൊപ്പം ഹർത്താലിൽ വാഹനം കിട്ടാൻ വൈകിയതുമൂലം തളർന്നു വീണ ആൾ മരിച്ചു എന്നും വായിച്ചു .ഒരു ദിവസത്തെ പണിമുടങ്ങിയാൽ അന്നത്തെ വരുമാനം നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾ വസിക്കുന്ന കേരളത്തിൽ ഒരു പണിയുമില്ലാത്ത കുറെ നേതാക്കന്മാർ പട്ടിണി പാവങ്ങളുടെ പണി മുടക്കാൻ കണ്ടു പിടിച്ച ഏറ്റവും എളുപ്പ വഴിയാണ് ഹർത്താൽ. സർക്കാർ ഉദ്യോഗസ്ഥരാകട്ടെ മദ്യപാനവും ശാപ്പാടുമായി ഹർത്താൽ ദിനം ഒരു ആഘോഷമാക്കി മാറ്റുന്നു. പിറ്റേന്ന് ചെന്ന് ഹാജർ ബുക്കിൽ അവർ ഒപ്പിടുകയും ചെയ്യും . കൊച്ചി മുസ്സിരീസ് ബിനാലെക്കെത്തിയ അമേരിക്കന് കലാകാരന് കേരളത്തിലെ സംഘടിത തൊഴിലാളി യൂണിയനുകളുടെ നോക്കുകൂലിക്കെതിരെയും ഭീഷണിക്കെതിരെയും പ്രതിഷേധിച്ച് തന്റെ സൃഷ്ടികള് എറിഞ്ഞുടച്ചതും അടുത്തനാളിൽ കേരളം കണ്ടു .. പിടിച്ചുപറിയും ഹർത്താലുമായി കേരളം മുൻപോട്ടു പോയാൽ ഇവിടെ വ്യവസായം തുടങ്ങാൻ ആരു മുൻപോട്ടു വരും ? തൊഴിലില്ലായ്മ നാൾക്കുനാൾ വർധിച്ചു വരുന്നു. വിദേശത്തുള്ള തൊഴിൽ അവസരങ്ങളും കുറഞ്ഞു . തൊഴിലില്ലെങ്കിൽ ദാരിദ്ര്യം ഉണ്ടാവും . ദാരിദ്ര്യത്തിൽ നിന്നേ ദുരിതങ്ങൾ ഉണ്ടാവൂ . ദുരിതത്തിൽ നിന്നേ വിപ്ലവം ജനിക്കൂ . വിപ്ലവമുണ്ടെങ്കിലെ പാർട്ടികൾക്കു നിലനിൽപ്പുള്ളൂ. അതു മനസ്സിലാക്കിയിട്ടാവണം മാസത്തിൽ രണ്ടു വീതം ഹർത്താലും പണിമുടക്കും നടത്തി നേതാക്കന്മാർ ഊറിചിരിക്കുന്നത് . പണക്കാരന്റെ കയ്യിലുള്ളത് മുഴുവൻ പിടിച്ചു വാങ്ങി നിങ്ങൾക്ക് തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇവർ പാവങ്ങളെ തെരുവിലേക്കിറക്കി വിട്ട് തല്ലുകൊള്ളിക്കുന്നത് . പിടിച്ചു വാങ്ങുന്നത് മുഴുവൻ സ്വന്തം കുടുംബതിലെക്കാണ് പോകുന്നതെന്ന് ഈ ശുദ്ധത്മാക്കൾ തിരിച്ചറിയുന്നതില്ല. അവർ ജീവിതകാലം മുഴുവൻ തല്ലുവാങ്ങിക്കൊണ്ടേ യിരിക്കും പതിനെട്ട് വർഷം മുൻപ് പരിയാരത്ത് സ്വാശ്രയ കോളെജിനെതിരെ സമരം ചെയ്തു അഞ്ചു ജീവൻ ബാലികൊടുത്ത നേതാവ് പിന്നീട് അതേ കോളേജിന്റെ തലപ്പത്തിരുന്ന് തലവരി വാങ്ങി മെഡിക്കൽ സീറ്റ് വിറ്റതും നമ്മൾ കണ്ടതാണ് . അതാണ് പ്രായോഗിക രാഷ്ട്രീയം തല്ല് ചെണ്ടക്ക് കാശ് മാരാർക്ക്
Subscribe to:
Posts (Atom)