രണ്ടായിരത്തി പതിനഞ്ചാമാണ്ട്

കാലം കുറെ ആയി ഇങ്ങനെയൊരു തലക്കെട്ടിൽ ഒരു ലേഖനം എഴുതണമെന്ന് തീരുമാനിച്ചിട്ട് . 2015 വരെ കാത്തിരുന്നു. ഇനിയും എഴുതിയില്ലെങ്കിൽ ശരിയാവില്ല. ഒക്ടോബർ തുടങ്ങി .നാലു മാസങ്ങൾ കൂടി കഴിഞ്ഞാൽ ഈ ആണ്ട് അടുത്ത തിന് വഴിമാറും.
          ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ തീയതി ഇന്നലെ പ്രഖ്യാപിച്ചു. അമ്പതു ശതമാനത്തിൽ കുറയാത്ത സീറ്റുകളിലേക്ക് സ്ത്രീകൾക്ക് സംവരണമുണ്ടത്രെ. എന്റെ വാ ർ ഡും സ്ത്രീ സംവരണ വാർഡാണ് . നിലവിൽ ലീഗിന്റെ സ്ഥാനാർത്ഥി സുനിൽ കുമാറാണ് മെംബർ.

Facebook

വര്ഷങ്ങള്ക്കു മുമ്പ് പ്ലസ്ടുവിനു പഠിക്കുന്ന കാലം.ക്ലാസ് കട്ട് ചെയ്തു തുവ്വൂര് സാഗര് തീയേറ്ററില് മസാല ചിത്രം കണ്ടു കൊണ്ടിരിക്കുമ്പോള് സുഹൃത്തും സഹപാഠിയുമായ Faisal Kollaran കൊളുത്തി തന്ന സൂപ്പര് സാധു ബീടിയിലൂടെയായിരുന്നു പുകവലിയില് എന്റെ അരങ്ങേറ്റം.അന്ന് ആദ്യമായി ആത്മാവിനെ പുക കുത്തി നോവിച്ചപ്പോള് ഒരു പാട് ചുമച്ചു.ആണാവണം എങ്കില് മൂക്കിനു താഴെ മീശ മാത്രം പോര ചുണ്ടില് എരിയുന്ന സിഗേരട്ടും വേണം എന്നാ മൂഡ വിശ്വാസം ഞങ്ങള്ക്കുണ്ടായിരുന്നു.

ആദ്യം ഒരു രൂപയ്ക്കു കിട്ടുന്ന മൂട്ടില് പഞ്ഞിയില്ലാത്ത സിഗെരറ്റ് ആയിരുന്നു ഇഷ്ട്ട തോഴന്..പിന്നീടത് ഫില്ട്ടരും,ഗോള്ടും, വില്ല്സുമൊക്കെ ആയി മാറി..ദിവസം ഒരെണ്ണം എന്ന നിലയില് നിന്നും..ഒന്നില് നിന്നും മറ്റൊന്നിലേക്കു തീ കൊളുത്തി വലിക്കുന്ന ചെയിന് സ്മോകെറുടെ അവസ്ഥയില് എത്താന് അതികം സമയം എടുത്തില്ല..രണ്ടു മണിക്കൂര് തുടര്ച്ചയായി പന്ത് കളിച്ചിരുന്ന ഞാന് അര മണിക്കൂര് കളിക്കുമ്പോഴേക്കും കിതക്കാന് തുടങ്ങി.കാലത്ത് ഉറക്കം ഉണര്ന്നാല് കണ്ണ് തുറന്നു ആദ്യം തപ്പുന്നതും സിഗരെറ്റ് തന്നെ..സിഗെരറ്റ് കിട്ടാത്ത അവസ്ഥയില് മുറി ബീഡി പെറുക്കി വലിക്കുന്ന അവസ്ഥയില് വരെ ഞാന് എത്തിയിരുന്നു... വര്ഷാ വര്ഷം മുടക്കമില്ലാതെ വരുന്ന ചുമക്കോ... പൊതു വഴിയില് നിന്നും വലിച്ചതിന് പെറ്റി അടിച്ച പോലീസുകാരനോ,വീട്ടുകാരുടെ ശാസനക്കോ,സിഗെരട്ടിന്റെ മണം ഇഷ്ട്ടപ്പെടാത്ത കാമുകിയുടെ സ്നേഹപൂര്ണ്ണമായ ഉപദേശങ്ങള്ക്കോ...എന്നിലെ പുകവലിക്കാരനെ നിയന്ത്രിക്കാന് കഴിഞ്ഞില്ല... നിര്ത്തണം എന്ന ഉദ്ദേശത്തോടെ ഒരു ദിവസം സിഗെരട്ടിന്റെ എണ്ണം കുറയ്ക്കുമ്പോള് പിറ്റേ ദിവസം അതിന്റെ ഇരട്ടി വലിച്ചു കൂട്ടുന്ന അവസ്ഥ.

ഒരു ദിവസം കൂട്ടുകാരനായ റഫീകിന്റെ കൂടെ അവന്റെ അമ്മാവനെ കാണാന് തിരുവനന്തപുരം റീജിയണല് കാന്സര് സെന്റെറില് പോവേണ്ടി വന്നു.. അദ്ദേഹം കാന്സര് ബാധിച്ചു അവിടെ ചികിത്സയിലായിരുന്നു.അകത്തേക്ക്കയറുന്നതിനു മുംബ് ഒരു സിഗെരെറ്റ് ഞാന് ആഞ്ഞു വലിച്ചു തീര്ത്തു.ഞങ്ങള് രണ്ടു പേരും അമ്മാവനെ അഡ്മിറ്റ് ചെയ്ത റൂമില് കയറി.അപരിചിതനായ എന്നെ കണ്ടപ്പോള് അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു.. മോന്റെ പേരെന്താ..??? ഷാഹുല്... ഞാന് വായ തുറന്നപ്പോള് അദ്ദേഹത്തിന് സിഗെരടിന്റെ മണം കിട്ടി... '''''മോന് വലിക്കാറുണ്ടോ''''' 
എനിക്ക് നിഷേധിക്കാന് കഴിഞ്ഞില്ല. ഞാന് അതെയെന്നു തലയാട്ടി. അദ്ദേഹം കുറച്ചു നേരം ഒന്നും മിണ്ടിയില്ല ..അല്പ്പ സമയം കഴിഞ്ഞു അയാള് കിഴക്ക് വശത്തേക്ക് കൈ ചൂണ്ടി ഞങ്ങളോട് പറഞ്ഞു... മക്കള് അവിടെയൊക്കെ ഒന്ന് കണ്ടു ചുറ്റി കറങ്ങി വാ.... എന്തിനെന്നു മനസ്സിലായില്ലെങ്കിലും ഞങ്ങള് ആ റൂമില് നിന്നിറങ്ങി ആ ഇടനാഴിയിലൂടെ നടന്നു.

അതി ഭീകരമായിരുന്നു അവിടത്തെ കാഴ്ചകള്...ചുണ്ട് നഷ്ട്ടപ്പെട്ടവര്, താടി അടര്ന്നു പോന്നവര്, ഒരിറ്റു ശ്വാസത്തിന് വേണ്ടി പിടയുന്നവര്.. കാന്സര് എന്ന രോഗം ബാധിച്ച് പാതി ചത്ത ശരീരവുമായി തങ്ങളുടെ ആയുസ് എണ്ണി ജീവിക്കുന്നവര്... ലേസര് ചികിത്സ കഴിഞ്ഞു പുരികത്തിലെ രോമം പോലും നഷ്ട്ടപ്പെട്ടു കണ്ടാല് പേടി തോന്നുന്ന കുറെ ഭീകര രൂപങ്ങള്.....തിരിച്ചു പോരുമ്പോഴാനു ഞങ്ങള് ആ കാഴ്ച കണ്ടത്.. '' എന്റെ പ്രായത്തിലുള്ള ഒരു ചെറുപ്പക്കാരന്വേദന സഹിക്കാനാവാതെ അലറി കരയുകയാണ്... മെലിഞ്ഞുണങ്ങി എല്ലും തോലുമായ അവന് ശ്വാസം എടുക്കാന് നന്നേ ബുദ്ധിമുട്ടുന്നുണ്ട്.. എന്റെ അമ്മെ എന്നെ ഒന്ന് കൊന്നു തരാന് പറ ആ ഡോക്ടര്മാരോട്...എനിക്ക് വേദന സഹിക്കാന് പറ്റുന്നില്ലമ്മേ.... പൊട്ടി കരഞ്ഞു കൊണ്ട് അയാള് ആ കിടക്കയില് കിടന്നു പുളയുകയാണ്...തൊട്ടടുത്ത് സ്വന്തം മകന്റെ അവസ്ഥ കണ്ടു ജനല് കമ്പിയില് തലയടിച്ചു കരയുന്ന പാവം അവന്റെ അമ്മ... എന്റെ ദൈവമേ ണീ എന്തിനു എന്നെ ഇങ്ങനെ പരീക്ഷിക്കുന്നു...ഒരു അമ്മയ്ക്കും ഇങ്ങനെ ഒരു ഗതി വരുത്തരുതേ..... ആ പാവം അലമുരയിടുകയായിരുന്നു...അറിയാതെഞാന് ദൈവത്തെ വിളിച്ചു പോയി....കണ്ടു നിന്ന ഞങ്ങളുടെ കണ്ണില് നിന്നും രണ്ടിറ്റു കണ്ണീര്താഴെ വീണു... ഞങ്ങള് തിരിച്ചു നടക്കുമ്പോഴും ആ ചെറുപ്പക്കാരന്പറയുന്നുണ്ടായിരുന്നു.. എന്നെ ഒന്ന് കൊന്നു തരാന് പറ അമ്മെ ..വേദന സഹിക്കാന് പറ്റുന്നില്ലമ്മേ....

അന്ന് ഞാന് യാത്ര പറഞ്ഞിറങ്ങിയത് റഫീകിന്റെ അമ്മാവനോട് മാത്രമല്ല ...എന്റെ പുക വലി എന്നാ ദുശീലത്തോടും കൂടി ആയിരുന്നു... പിന്നീട് എപ്പോള് സിഗെരറ്റ് വലിക്കണം എന്ന് തോന്നുമ്പോഴും ആ ചെറുപ്പക്കാരന്റെ സ്വരം കാതുകളില് മുഴങ്ങും ..ആ അമ്മയുടെ ദയനീയ മുഖവും...ഇന്ന് എന്റെ ചുണ്ടുകളില് നിന്നും സിഗെരറ്റ് പടിയിറങ്ങിയിട്ട് നീണ്ട മൂന്നു വര്ഷങ്ങള്....

ശ്വാസകോശം സ്പോഞ്ച് പോലെയാണ്.... എന്ന് തുടങ്ങുന്ന പരസ്യം പടം തുടങ്ങുന്നതിനു മുമ്പ് കാണിച്ചത് കൊണ്ടോ... സിഗെരറ്റ് പാക്കിന് പുറത്തു പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന് എഴുതി വച്ചത് കൊണ്ടോ ആരും പുക വലി നിര്ത്താന് പോവുന്നില്ല..അവനവന് സ്വയം എടുക്കുന്ന 
നല്ല തീരുമാനങ്ങള് കൊണ്ടല്ലാതെ....മദ്യം ഒരാളെയോ അയാളുടെ കുടുംബത്തെയോ മാത്രമാണ് ബാധിക്കുന്നതെങ്കില് പുകവലി ഒരു സമൂഹത്തെ മൊത്തം ബാധിക്കുന്നു...നാം വലിചൂതി വിടുന്ന പുക മറ്റുള്ളവരെ കൂടി രോഗികലാക്കുന്നു...ശ്വാസകോശ രോഗങ്ങള് മൂലം ഇന്ത്യയില് ലക്ഷകണക്കിന് ആളുകള് ആണ് മരണമടയുന്നത്.... മിക്കതിനും കാരണം പുകവലി തന്നെ...

വെള്ളിത്തിരയില് ഇഷ്ട്ട താരം മുണ്ട് മടക്കി കുത്തി ബീഡി വലിച്ചു വരുമ്പോള് ഒന്നോര്ക്കുക പുകവലി ആണത്തത്തിന്റെ ലക്ഷണമല്ല... മറിച്ചു വരാന് പോവുന്ന വലിയൊരു വിപത്തിന്റെ ലക്ഷണമാണ്..വലിച്ചു തീര്ക്കുന്ന സിഗെരട്ടിന്റെ കൂടെ എരിഞ്ഞു തീരുന്നത് നമ്മുടെ ജീവിതം കൂടിയാണ്...പണം കൊടുത്തു രോഗം വാങ്ങുന്ന വിഡ്ഢികള് നമ്മള്....വലിച്ചു തീര്ത്ത കുറ്റി ചാരം നിറഞ്ഞ ആഷ്ട്രെയില് ഇട്ടു ഞെരിക്കുമ്പോള്ഒന്നോര്ക്കുക ഒരിക്കല് നമ്മുടെ ജീവിതവും ഇത് പോലെ എരിഞ്ഞടങ്ങും....സിഗെരറ്റ് വലി നിര്ത്താന് ബുദ്ധിമുട്ടുള്ളവര് തിരുവനന്തപുരം RCC വരെ ഒന്ന് പോവുക ...താനേ നിന്ന് കൊള്ളും... സര്വശക്തനായ ദൈവം നമ്മെ കാന്സര് പോലുള്ള മാരക രോഗങ്ങളില് നിന്നും കാത്തു രക്ഷിക്കട്ടെ...


പനമരം പോലീസ്‌ !

വയനാട്: മാനന്തവാടിയില് ഉപരോധ സമരം നടത്തിയ വിദ്യാര്ത്ഥികള്ക്ക് ഇടയിലേക്ക് പൊലീസ് ജീപ്പ് ഓടിച്ചു കയറ്റിയ നടപടിയില് വ്യാപക പ്രതിഷേധം. പൊലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രൻ പറഞ്ഞു. സംഭവത്തിന് കാരണക്കാരനായ പനമരം എസ്.ഐക്കെതിരെയും പൊലീസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്ന് സി കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.

സംഭവത്തില് പൊലീസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇയാള്ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്നും എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിംഅംഗം കെ റഫീഖ് പറഞ്ഞു. വിദ്യാര്ത്ഥികളെ കൊലപ്പെടുത്താന് ശ്രമിച്ച പൊലിസ് നടപടിയില് ബാലാവകാശ കമ്മീഷൻ ഇടപെടണമെന്നും കെ. റഫീഖ് ആവശ്യപ്പെട്ടു. സംഭവത്തില് നടപടി സ്വീകരിച്ചില്ലെങ്കില് ശക്തമായ സമര പരിപാടികളുമായി എസ്.എഫ്.ഐ മുന്നോട്ട് പോകുമെന്നും റഫീഖ് വ്യക്തമാക്കി. 

മാനന്തവാടി ഗവ ഹൈസ്ക്കൂളിൽ വിദ്യാർത്ഥികൾ വരാന്തയിൽ ഇരുന്ന് പഠിക്കുന്നുവെന്ന റിപ്പോർട്ടർ വാർത്തയെ തുടർന്ന് എസ് എഫ് ഐയുടെ നേതൃത്വത്തിൽ മാനന്തവാടി കൽപ്പറ്റ സംസ്ഥാന പാത ഉപരോധിച്ചിരുന്നു . സമരത്തിനിടെ വിദ്യാർത്ഥികളുടെ ഇടയിലേക്ക് പൊലീസ് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. പനമരം എസ് ഐയുടെ നേതൃത്വത്തിൽ പ്രതികളുമായി വന്ന ടാറ്റാ സുമോ വാഹനമാണ് വിദ്യാർത്ഥികളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയത്.

ഇന്ന് കിട്ടിയത്‌

1. കസേരയിൽ ഇരുന്ന് കാൽ
ആട്ടിയാൽ ഉപ്പാക്കു കടം കേറും
2. റോസാപൂവും മുല്ലപ്പൂവും
അരച്ചാണു നല്ല മണമുള്ള സെന്റ്
ഉണ്ടാക്കുന്നത്.
3. നഖം കൊണ്ട് നെറ്റിയില് 101
വട്ടം ചൊറിഞ്ഞ്
മുറിവാക്കിയാല്
പടച്ചോനെക്കാണാം
4. കമ്യൂണിസ്റ്റ് പച്ചയുടെ ഇല
പോക്കറ്റിൽ ഇട്ടാൽ അന്നു
ടീച്ചർ അടിച്ചാൽ വേദനിക്കില്ല.
5. മയിൽ പീലി പുസ്തകത്തിൽ
ആകാശം കാണാതെ വച്ചാൽ അത്
പെറ്റു പെരുകും.
6. രാത്രി തിന്നാതെ ഉറങ്ങിയാൽ
ഒരു പ്രാവി ന്റ തൂക്കം ഇറച്ചി
നഷ്ടപ്പെടും .
7. കത്തി ആരുടെയെങ്കിലും
നേരെ ഓങ്ങിയാല് പിന്നെ
അതുകൊണ്ട് തറയില് കുത്തണം.
അല്ലെങ്കില് ആരെയെങ്കിലും
കുത്തും..
8. വെയിലും മഴയും ഒരുമിച്ച്
വന്നാല് കുറുക്കന്ടെ
കല്ലൃാണം,,,!
9. അരണ കടിച്ചാല് ഉടനെ മരണം
10. പല്ലിയെ കൊന്നാൽ (അതും
ഒറ്റ ചൊട്ടിനു) പള്ളിയെടുത്ത
കൂലി കിട്ടും
11. വീടിന്റെ അടുത്ത് വന്നു
കാക്ക കരഞ്ഞാല്
...വിരുന്നുകാര് വരും
12. പുൽ ചാടി വീട്ടിൽ വരുന്നത്
നമുക്ക് കടം ഉള്ളതുകൊണ്ടാണു
13. രണ്ടു മൈനയെ ഒരുമിച്ചു
കണ്ടാൽ അന്നത്തെ ദിവസം
മുഴുക്കെ സന്തോഷം
14. ഓന്ത് മനുഷ്യനെ നോക്കി
ചോര കുടിക്കും
15. സ്കൂളിൽ നിന്നും വയറു വേദന
വന്നാല് ...ഒരു കല്ല് എടുത്തു
പോക്കറ്റില്ത്തിരുകിയാല്
മതി...മാറും...!
'ങ്ങളെന്ത് ബിടലാ
ബാബ്വേട്ടാ'ന്ന് ചോദിക്കണ്ട,
എന്ത് രസായിരുന്നു ഈ
ബഡായികൾ അന്നു
വിശ്വസിക്കാൻ. എല്ലാരും
ഇങ്ങനൊക്കെ തന്നാരിക്കും
അല്ലെ ....? feeling nostalgic

ഒന്നിനും ടൈമില്ല

സമയത്തിന് ദൈർഘ്യം കുറഞ്ഞ് വരുന്നുണ്ട് എന്ന സംശയം തോന്നിത്തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം അനുഭവം മാത്രമാണൊ ഇത് എന്ന് അറിയാനായി മറ്റ് ചിലരോടും ചോദിച്ചു നോക്കി. അതിൽ എല്ലാവരും പറയുന്നത് കേട്ടാൽ എന്നേക്കാൾ അവർക്ക് ഇതേ സംശയം ഉണ്ട് തോന്നും. ഞാൻ സംശയിക്കുന്നതിനെക്കാളേറെ. എന്തു പറ്റി ആളുകൾക്ക് ? ഞാനുൾപ്പെടെയുള്ളവർക്ക് സമയം വേഗം തീർന്നു പോകുകയാണൊ ??
ഹർത്താൽ ദിനത്തിൽ ഹർത്താൽ ആഹ്വാനം ചെയ്ത പാർട്ടിയുടെ എം എൽ എ ടാക്സിയിൽ യാത്രചെയ്തത് ചോദ്യം ചെയ്തയാളിനെ മർദ്ദിച്ചു എന്ന വാർത്ത കണ്ടു . അതോടൊപ്പം ഹർത്താലിൽ വാഹനം കിട്ടാൻ വൈകിയതുമൂലം തളർന്നു വീണ ആൾ മരിച്ചു എന്നും വായിച്ചു .ഒരു ദിവസത്തെ പണിമുടങ്ങിയാൽ അന്നത്തെ വരുമാനം നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾ വസിക്കുന്ന കേരളത്തിൽ ഒരു പണിയുമില്ലാത്ത കുറെ നേതാക്കന്മാർ പട്ടിണി പാവങ്ങളുടെ പണി മുടക്കാൻ കണ്ടു പിടിച്ച ഏറ്റവും എളുപ്പ വഴിയാണ് ഹർത്താൽ. സർക്കാർ ഉദ്യോഗസ്ഥരാകട്ടെ മദ്യപാനവും ശാപ്പാടുമായി ഹർത്താൽ ദിനം ഒരു ആഘോഷമാക്കി മാറ്റുന്നു. പിറ്റേന്ന് ചെന്ന് ഹാജർ ബുക്കിൽ അവർ ഒപ്പിടുകയും ചെയ്യും . കൊച്ചി മുസ്സിരീസ് ബിനാലെക്കെത്തിയ അമേരിക്കന് കലാകാരന് കേരളത്തിലെ സംഘടിത തൊഴിലാളി യൂണിയനുകളുടെ നോക്കുകൂലിക്കെതിരെയും ഭീഷണിക്കെതിരെയും പ്രതിഷേധിച്ച് തന്റെ സൃഷ്ടികള് എറിഞ്ഞുടച്ചതും അടുത്തനാളിൽ കേരളം കണ്ടു .. പിടിച്ചുപറിയും ഹർത്താലുമായി കേരളം മുൻപോട്ടു പോയാൽ ഇവിടെ വ്യവസായം തുടങ്ങാൻ ആരു മുൻപോട്ടു വരും ? തൊഴിലില്ലായ്മ നാൾക്കുനാൾ വർധിച്ചു വരുന്നു. വിദേശത്തുള്ള തൊഴിൽ അവസരങ്ങളും കുറഞ്ഞു . തൊഴിലില്ലെങ്കിൽ ദാരിദ്ര്യം ഉണ്ടാവും . ദാരിദ്ര്യത്തിൽ നിന്നേ ദുരിതങ്ങൾ ഉണ്ടാവൂ . ദുരിതത്തിൽ നിന്നേ വിപ്ലവം ജനിക്കൂ . വിപ്ലവമുണ്ടെങ്കിലെ പാർട്ടികൾക്കു നിലനിൽപ്പുള്ളൂ. അതു മനസ്സിലാക്കിയിട്ടാവണം മാസത്തിൽ രണ്ടു വീതം ഹർത്താലും പണിമുടക്കും നടത്തി നേതാക്കന്മാർ ഊറിചിരിക്കുന്നത് . പണക്കാരന്റെ കയ്യിലുള്ളത് മുഴുവൻ പിടിച്ചു വാങ്ങി നിങ്ങൾക്ക് തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇവർ പാവങ്ങളെ തെരുവിലേക്കിറക്കി വിട്ട് തല്ലുകൊള്ളിക്കുന്നത് . പിടിച്ചു വാങ്ങുന്നത് മുഴുവൻ സ്വന്തം കുടുംബതിലെക്കാണ് പോകുന്നതെന്ന് ഈ ശുദ്ധത്മാക്കൾ തിരിച്ചറിയുന്നതില്ല. അവർ ജീവിതകാലം മുഴുവൻ തല്ലുവാങ്ങിക്കൊണ്ടേ യിരിക്കും പതിനെട്ട് വർഷം മുൻപ് പരിയാരത്ത് സ്വാശ്രയ കോളെജിനെതിരെ സമരം ചെയ്തു അഞ്ചു ജീവൻ ബാലികൊടുത്ത നേതാവ് പിന്നീട് അതേ കോളേജിന്റെ തലപ്പത്തിരുന്ന് തലവരി വാങ്ങി മെഡിക്കൽ സീറ്റ് വിറ്റതും നമ്മൾ കണ്ടതാണ് . അതാണ് പ്രായോഗിക രാഷ്ട്രീയം തല്ല് ചെണ്ടക്ക് കാശ് മാരാർക്ക്